2012, ജൂലൈ 26, വ്യാഴാഴ്‌ച

പന്ത്രണ്ട്‌


അവരെന്റെ കണ്ണ് ചൂഴ്ന്നു,
കാല് ചെത്തി, കയ്യറുത്തു...

ഇല്ലാത്ത അവയവങ്ങളിലേക്ക് നോക്കി
കോടതി ചിരിച്ചു..
'തെളിവുണ്ടോ?'

2012, ജൂലൈ 19, വ്യാഴാഴ്‌ച

പതിനൊന്ന്‌


ആരാണ് തക്കോല്‍?
ഞാനെങ്കില്‍ എന്താണ് ഞാന്‍ തുറക്കേണ്ടത്..
ആരാണ് പൂട്ട്?
ഞാനെങ്കില്‍ ആരാണെന്നെ തുറക്കേണ്ടത്..
അല്ല, രണ്ടും ഞാന്‍ തന്നെയല്ലേ..
എന്നെത്തുറക്കേണ്ടത് ഞാന്‍ തന്നെയല്ലേ...

2012, ജൂലൈ 16, തിങ്കളാഴ്‌ച

പത്ത്‌കണക്കില്‍ പെടാത്തവന്റെ ഗണിതശാസ്ത്രം
ഗതിമുട്ടിയവന്റെ ജീവശാസ്ത്രം
ഇടം നഷ്ടമായവന്റെ ഭൂമിശാസ്ത്രം
- സിലബസില്‍ പെടാത്ത ചിലത്‌

2012, ജൂലൈ 6, വെള്ളിയാഴ്‌ച

ഒമ്പത്‌കുടയുണ്ടായിട്ടെന്താ,
ദേഹം മൊത്തം നനഞ്ഞു!
എങ്കിലും മീതെ കുടയുണ്ട് എന്നത്
എന്തുമാത്രം ആശ്വാസമാണ്....

എട്ട്‌ചിലപ്പോഴങ്ങിനെയാണ്
മുയലുറക്കം പിടിച്ചാല്‍
ആമ ജയിക്കുന്നു!

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍