2013, ഫെബ്രുവരി 28, വ്യാഴാഴ്‌ച

നാല്‍പ്പത്തിയൊന്ന്‌കുറത്തിയുടെ തത്തയാകാതിരിക്കണം...
കൂടിനുവെളിയില്‍ വന്നാലും
ചീട്ടെടുക്കുന്നതിലുപരി
അതിനു മറ്റെന്താണ്..?

2013, ഫെബ്രുവരി 14, വ്യാഴാഴ്‌ച

നാല്‍പ്പത്‌


തണലും തണവുമായിരുന്നു
അന്ന് മരമായിരുന്നപ്പോള്‍
ഇപ്പോള്‍ വിറകല്ലേ..
ചുട്ടും പൊള്ളിയും അങ്ങനെ.

2013, ഫെബ്രുവരി 7, വ്യാഴാഴ്‌ച

മുപ്പത്തിയൊമ്പത്‌


അക്കത്തിന്റെ ഇടതുവശത്ത്
ഇരിപ്പുറപ്പിച്ചത് കൊണ്ടല്ലേ
പൂജ്യം വെറും പൂജ്യമായിപ്പോയത്...

2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

മുപ്പത്തിയെട്ട്‌
ഐസില്‍ ചലനമറ്റ് കിടക്കുന്ന
ഓരോ മീനിനും പറയാന്‍ കാണില്ലേ
ക്ഷുബ്ധതയുടെ ഒരു കടല്‍ക്കാലം,..

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍