2013, മാർച്ച് 28, വ്യാഴാഴ്‌ച

നാല്‍പ്പത്തിയഞ്ച്‌


ഇലകളില്ല..
കായ്കളില്ല..

എങ്കിലും , വേരുണ്ടല്ലോ..

നാല്‍പ്പത്തിനാല്



സംഹരിക്കാനായി മാത്രം
സൃഷ്ടിക്കപ്പെടുന്നതിന്റെ വേദന
ആര്‍ക്ക് മനസ്സിലാകാനാണ്...

നാല്‍പ്പത്തിമൂന്ന്


ഏത് യാത്രയും
ലക്ഷ്യത്തിലേക്ക് വികസിക്കുന്നത്
ഇങ്ങനെ മറികടന്നും മാറിക്കൊടുത്തും....

2013, മാർച്ച് 12, ചൊവ്വാഴ്ച

നാല്‍പ്പത്തിരണ്ട്‌



ആകാശം തൊടണമെന്ന്
സ്വാതന്ത്ര്യം വാദിച്ച് നൂലറുത്ത പട്ടമാണ് .....
ഇപ്പോള്‍ നിലത്ത് , ഭൂമിപറ്റി.....

2013, ഫെബ്രുവരി 28, വ്യാഴാഴ്‌ച

നാല്‍പ്പത്തിയൊന്ന്‌



കുറത്തിയുടെ തത്തയാകാതിരിക്കണം...
കൂടിനുവെളിയില്‍ വന്നാലും
ചീട്ടെടുക്കുന്നതിലുപരി
അതിനു മറ്റെന്താണ്..?

2013, ഫെബ്രുവരി 14, വ്യാഴാഴ്‌ച

നാല്‍പ്പത്‌


തണലും തണവുമായിരുന്നു
അന്ന് മരമായിരുന്നപ്പോള്‍
ഇപ്പോള്‍ വിറകല്ലേ..
ചുട്ടും പൊള്ളിയും അങ്ങനെ.

2013, ഫെബ്രുവരി 7, വ്യാഴാഴ്‌ച

മുപ്പത്തിയൊമ്പത്‌


അക്കത്തിന്റെ ഇടതുവശത്ത്
ഇരിപ്പുറപ്പിച്ചത് കൊണ്ടല്ലേ
പൂജ്യം വെറും പൂജ്യമായിപ്പോയത്...

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍