2013, ജനുവരി 25, വെള്ളിയാഴ്‌ച

മുപ്പത്തിയേഴ്‌


ഇരുട്ട് കട്ടകുത്തുംനേരം
വലിയ പുണ്യമാണ് സ്ട്രീറ്റ് ലൈറ്റ്.
പകലില്‍ പക്ഷെ, ഇങ്ങനെ നിറഞ്ഞു കത്തിയിട്ടെന്താണ്...

2013, ജനുവരി 22, ചൊവ്വാഴ്ച

മുപ്പത്തിയാറ്‌


രാത്രിയിലെ എന്റെ ജാലകക്കാഴ്ചയില്‍
നക്ഷത്രങ്ങളെക്കാളും കണ്ണിലുടക്കുന്നത്
മൊബൈല്‍ ടവറിലെ സിഗ്നല്‍ ലൈറ്റുകളാണല്ലോ..

2013, ജനുവരി 10, വ്യാഴാഴ്‌ച

മുപ്പത്തിയഞ്ച്‌


നോക്കുന്നവന്റെ മുഖമാണ്
കണ്ണാടിക്ക്....
സ്വന്തമായൊരു മുഖമില്ലാതിരിക്കുക
എന്തുമാത്രം കഷ്ടമാണ്...

മുപ്പത്തിനാല്‌നട്ടുച്ചക്ക്
മനുഷ്യരെ തിരയുകയാണ്
ഡയോജനിസ്..
അല്ലേലും
ചൂട്ടിന്‍ വെളിച്ചത്തിലല്ലല്ലോ
സര്‍വ്വരും മൃഗങ്ങളാകുന്നത്....

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍