2012, ജൂൺ 20, ബുധനാഴ്‌ച

ഏഴ്‌
കൊടികളിലേക്ക് പറിച്ചുമാറ്റപ്പെട്ട നക്ഷത്രം ചോദിച്ചു..

ഇനിയീ പതാകവലുപ്പമാണോ എന്റെ ആകാശം..?

14 അഭിപ്രായ(ങ്ങള്‍):

 1. ഹും! ഇത് ശരിയല്ല.
  കൊടിയില്‍ ജനിച്ച
  നക്ഷത്രം പറഞ്ഞു,
  പതാകവലിപ്പത്തിലെങ്കിലും
  ഒരാകാശം തന്നതിന് നന്ദി...
  Think Positive... always...

  മറുപടിഇല്ലാതാക്കൂ
 2. മഖ്‌ബൂ..ഇത്തവണ എനിക്ക് എന്തോ ഒരു വശപിശക്‌ തോന്നുന്നു..വര നന്നായിരിക്കുന്നു. ആശയം ഒന്ന് കൂടി വ്യക്തമാക്കാമായിരുന്നു. ഇവിടെ പാര്‍ട്ടിയുടെ തകര്‍ച്ചയാണോ, പാര്‍ട്ടി പിളരുന്നു എന്ന സൂചനയാണോ , അതോ പാര്‍ട്ടിയുടെ ആത്മാവിന്റെ തേങ്ങലാണോ, ..അങ്ങനെ എന്‍റെ മനസ്സില്‍ ഒരുപാട് തോന്നലുകളാണ് ഈ ചിത്രം തോന്നിപ്പിച്ചത്..

  എന്തായാലും ഈ ശ്രമങ്ങള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ ..ആശംസകള്‍..വീണ്ടും അടുത്ത വരയും ചിന്തയുമായി വീണ്ടും റോക്കുക.

  മറുപടിഇല്ലാതാക്കൂ
 3. പകലും കാണാന്‍ പാകത്തില്‍ മാറ്റിസ്ഥാപിച്ചതിന് ആ നക്ഷത്രം നന്ദി പറയണം.

  മറുപടിഇല്ലാതാക്കൂ
 4. എന്നിലെ അജ്ഞത നിമിത്തമാകാം ....ഒന്നും മനസ്സിലായില്ല

  മറുപടിഇല്ലാതാക്കൂ
 5. എന്താ പ്രവ്യേ യ്യീ പറയുന്നത്.? വളരെ വളരെ നന്നായിരിക്കുന്നു ഇതിന്റെ ആശയവും അവതരണവും. നിനക്കിതെന്താ വശപ്പിശക് തോന്നിയേ എന്നെനിക്കെത്രയാലോചിച്ചിട്ടും മനസ്സിലായില്ല. വളരെ നല്ല്ലൊരു ആശയമാണ് ഈ വരയിലൂടെ അവ്അതരിപ്പിച്ചിരിക്കുന്നത്. സോണ്യേച്ചിയുടെ മറുപടി കൂടി ചേർക്കുമ്പോൾ പൂർണ്ണം. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 6. ഡെത്തോഫ് ദ ഓദര്‍ എന്ന എസ്സേയിലാണെന്ന് തോന്നുന്നു വായിച്ചത്..
  എഴുതിക്കഴിഞ്ഞതോടെ ആ സൃഷ്ടി പിന്നെ എഴുത്തുകാരന്റേതല്ലാതായി..
  പിന്നെ വായനക്കാരന്റേതായി അത്... എഴുത്തുകാരന്‍ എന്ത് ഉദ്ദേശിക്കുന്നു എന്നത് പിന്നെ പ്രശ്‌നമല്ല.. വായനക്കാരന്‍ എന്ത് മനസ്സിലാക്കുന്നു എന്നതാണ്.....................................
  അതെന്നെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കിത്തന്ന പംക്തിയാണ് കൂലങ്കഷം...

  എന്തായാലും അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം താങ്ക്‌സ്...

  മറുപടിഇല്ലാതാക്കൂ
 7. അത് കലക്കീല്ലോ ? പണി മ്മന്റെ പാർട്ടിക്കിട്ടാ ?

  മറുപടിഇല്ലാതാക്കൂ
 8. വിശാലമായ ആകാശത്തിലെ നക്ഷത്രങ്ങളെ ചെറുപ്പത്തിലേ പിടികൂടി അവരുടെ ആകാശം കൊടിശീലയില്‍ പരിമിതപ്പെടുത്തുന്ന സങ്കുചിത്വത്തെയാണല്ലോ ഇവിടെ കൈകാര്യം ചെയ്യുന്നത്. അല്ലേ... ?

  മറുപടിഇല്ലാതാക്കൂ
 9. കൊള്ളാം. വളരെ പ്രസക്തമായ വരികള്‍.

  മറുപടിഇല്ലാതാക്കൂ
 10. അതെ.. യഥാര്‍ത്ഥത്തില്‍ പല ആശയങ്ങളും ആകാശത്തെക്കാള്‍ വിശാലമാണ്. പക്ഷെ എന്ത് ചെയ്യാന്‍ .. നമ്മള്‍ അവയെ ഒരു പതാക വലിപ്പത്തില്‍ തളച്ചിടുന്നു.. വളരെ നന്നായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍